Cricket Top News

ഒടുവിൽ വിജയം നേടി ഓസ്ട്രേലിയ

August 8, 2021

author:

ഒടുവിൽ വിജയം നേടി ഓസ്ട്രേലിയ

ഓസ്ട്രേലിയ ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്ട്രേലിയക്ക് ആശ്വാസം. 3 വികറ്റിനാണ് ജയം. ആദ്യ മൂന്നു മത്സരങ്ങളിലും ജയിച്ച ബംഗ്ലാദേശ് പരമ്പര നേടിയിരുന്നു. ഇനി അവശേഷിക്കുന്ന ഒരു മത്സരത്തിൽ കൂടി വിജയിച്ചാൽ ഓസ്ട്രേലിയക്ക് നാണക്കേട് ഒഴിവാക്കാം.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ 9 വിക്കറ്റിനു 104 റൺസ് നേടി. മുഹമ്മദ് നൈം 28 റൺസ് നേടിയപ്പോൾ മഹേദി ഹസൻ 23 റൺസ് നേടി. ഓസ്ട്രേലിയക്കായി ആൻഡ്രു ടൈ, മിച്ചൽ സ്വെപ്സൺ എന്നിവർ മൂന്നു വികറ്റ് നേടിയപ്പോൾ ജോഷ് ഹസീൽവുഡ് 2 വിക്കറ്റും നേടി.

മറുപടിക്കിറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിൽ ചെറുതായി പതറിയെങ്കിലും ഡാൻ ക്രിസ്ത്യന്റെ വെടികെട്ട് ബാറ്റിംഗ് വിജയം സമ്മാനിച്ചു. 15 പന്തിൽ 39 റൺസ്. ഷാക്കിബ് എറിഞ്ഞ ഓസീസ് ഇന്നിങ്സിലെ നാലാം ഓവറില്‍ 5 സിക്സ് പറത്തിയ താരം ആ ഓവറില്‍ 30 റണ്‍സ് നേടി. ആദ്യ മൂന്ന് പന്തും സിക്സ് പായിച്ച താരം അവസാന രണ്ട് പന്തിലും ലോങ്ങ്‌ സിക്സ് നേടി.മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ ഷാക്കിബ് 50 റണ്‍സാണ് വഴങ്ങിയത്. അഷ്ടൺ അഗറും 27 റൺസ് നേടി മികച്ച അടിത്തറ നൽകി.

Leave a comment