Foot Ball Olympics Top News

ഒളിമ്പിക്സ് ഫുട്ബോൾ; ബ്രസീലിന് സ്വർണം

August 7, 2021

author:

ഒളിമ്പിക്സ് ഫുട്ബോൾ; ബ്രസീലിന് സ്വർണം

ടോകിയോ ഒളിമ്പിക്സ് പുരുഷ ഫുട്ബാൾ ഫൈനലിൽ സ്പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ബ്രസീൽ സ്വർണം നേടി. തുടർച്ചയായി രണ്ടാം ഒളിമ്പിക്സിലും സ്വർണം നേടിയാണ് ബ്രസീൽ കരുത്ത് കാട്ടിയത്.  തോൽവിയോടെ സ്പെയിൻ വെള്ളിയിൽ ഒതുങ്ങിയപ്പോൾ ജപ്പാനെ തകർത്ത് മെക്സിക്കോ വെങ്കലം നേടി.

ആദ്യ പകുതി സമനിലയിൽ കുരുങ്ങിയപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രസീൽ വളകുലുക്കി. മാത്യൂസ് കൻഹ ഗോൾ നേടി. 60 ആം മിനുട്ടിൽ സ്പെയിൻ തിരിച്ചടിച്ചു. ഓയർസാബലിലൂടെ ഒപ്പത്തിലെത്തി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം കളിച്ചതോടെ മുഴുവൻ സമയത്ത് കളി സമനിലയിൽ ആയി. എക്സ്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തിൽ വിജയഗോൾ നേടിയത് മൽകോമിലൂടെ ആണ്.

Leave a comment