Olympics Top News

ഇന്ത്യക്ക് മെഡൽ നഷ്ടം; അതിഥി അശോക് പുറത്ത്

August 7, 2021

author:

ഇന്ത്യക്ക് മെഡൽ നഷ്ടം; അതിഥി അശോക് പുറത്ത്

ടോകിയോ ഒളിമ്പിക്സ് വനിതകളുടെ ഗോൾഫിൽ ഇന്ത്യയുടെ അതിഥി അശോകിന് നാലാം സ്ഥാനം. മത്സരത്തിന്റെ അവസാന ദിവസം ആരംഭിക്കുമ്ബോള്‍ രണ്ടാം സ്ഥാനത്തായിരുന്ന അതിഥി മത്സരം അവസാനിക്കുമ്ബോള്‍ നാലാം സ്ഥാനത്ത് മാത്രമാണ് എത്തിയത്. തന്റെ മൂന്ന് ദിവസത്തെ മികച്ച പ്രകടനം നാലാം ദിവസം നടത്തുവാന്‍ സാധിക്കാതെ പോയത് തിരിച്ചടിയായി.

യുഎസ്‌എയുടെ നെല്ലി കോര്‍ഡയാണ് സ്വര്‍ണ്ണം നേടിയത്. വെള്ളി മെഡല്‍ സ്ഥാനത്ത ജപ്പാന്റെ മോന്‍ ഇനാമിയും ന്യൂസിലാണ്ടിന്റെ ലിഡിയ കോയും പ്ലേ ഓഫ് മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ജപ്പാന്‍ താരത്തിനൊപ്പം നിന്നു.

Leave a comment