Cricket Top News

ഇന്ത്യ 278 ന് പുറത്ത്; ഇന്ത്യക്ക് 95 റൺസ് ലീഡ്

August 7, 2021

author:

ഇന്ത്യ 278 ന് പുറത്ത്; ഇന്ത്യക്ക് 95 റൺസ് ലീഡ്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യക്ക് 95 റൺസിന്റെ ചെറിയ ലീഡ്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 183 റൺസിനു ഓൾഔട്ട്‌ ആയിരുന്നു. ഒന്നാമിന്നിങ്സിൽ ഇറങ്ങിയ ഇന്ത്യക്ക് 278 റൺസ് നേടാനായുള്ളു. ഇന്ത്യക്ക് വേണ്ടി 214 പന്തിൽ നിന്നും 84 റൺസ് നേടി കെ എൽ രാഹുൽ ടോപ് സ്കോറർ ആയപ്പോൾ ജഡേജ 86 പന്തിൽ 56 റൺസ് നേടി. രോഹിത് ശർമ 36 റൺസ് നേടിയപ്പോൾ പന്ത് 25 റൺസ് നേടി.

ഇംഗ്ലണ്ടിനായി ഓല്ലി റോബിൻസൺ 85 റൺസിനു 5 വിക്കറ്റ് നേടി. ജെയിംസ് അൻഡേഴ്സൺ 54 റൺസിനു 4 വിക്കറ്റും നേടി. രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 11 ഓവറിൽ വിക്കറ്റൊന്നും 25 റൺസ് നേടിയിട്ടുണ്ട്.

Leave a comment