Cricket Top News

കാങ്കരുകൂട്ടത്തെ കടിച്ചുകീറി ബംഗ്ലാ കടുവകൾ

August 7, 2021

author:

കാങ്കരുകൂട്ടത്തെ കടിച്ചുകീറി ബംഗ്ലാ കടുവകൾ

ഓസ്ട്രേലിയ ബംഗ്ലാദേശ് ട്വന്റി ട്വന്റി മൂന്നാം മത്സരത്തിലും ഓസ്ട്രേലിയക്ക് തോൽവി. ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയതോടെ പരമ്പര 3-0 ത്തിന് പരമ്പര നേടി മുന്നിലാണ്. ഇനിയുള്ള 2 മത്സരങ്ങൾ കൂടി ജയിച്ചു സമ്പൂർണവിജയമാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ 9 വിക്കറ്റിനു 127 റൺസ് നേടിയപ്പോൾ മറുപടി 20 ഓവറിൽ 4 വിക്കറ്റിനു 117 ൽ അവസാനിച്ചു. 10 റൺസിന്റെ തകർപ്പൻ ജയം.

ഓസ്ട്രേലിയക്കായി അരങ്ങേറ്റ മത്സരത്തില്‍ ഓസ്ട്രേലിയന്‍ താരം ഹാട്രിക്ക് നേടി നഥാന്‍ എല്ലിസ്. മത്സരത്തിന്റെ അവസാന ഓവറിലെ മൂന്ന് പന്തില്‍ മഹമ്മദുള്ള, മുസ്തഫിസുര്‍ റഹ്മാന്‍, മഹേദി ഹസന്‍ എന്നിവരെ പുറത്താക്കിയാണ് എല്ലിസ് തന്റെ ഹാട്രിക്ക് നേടിയത്. എല്ലിസിനൊപ്പം രണ്ട് വീതം വിക്കറ്റുമായി ജോഷ് ഹാസല്‍വുഡും ആഡം സംപയും ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ തിളങ്ങി. ബംഗ്ലാദേശിന് വേണ്ടി മഹമ്മദുള്ള 52 റൺസ് നേടിയപ്പോൾ ശക്കിബ് അൽ ഹസൻ 26 റൺസ് നേടി.

ഓട്രേലിയക്ക് വേണ്ടി മിച്ചൽ മാർഷ് 51 റൺസ് നേടി. ബെൻ മാക്ഡെർമോട്ട് 35 റൺസും നേടി. 2 ഓവറില്‍ 23 റണ്‍സ് വേണമെന്നിരിക്കെ മുസതഫിസുര്‍ റഹ്മാന്‍ എറിഞ്ഞ 19ാം ഓവറില്‍ 1 റണ്‍ മാത്രമാണ് ഓസ്ട്രേലിയക്ക് നേടാനായത്. ക്രീസില്‍ നിന്ന ഡാനിയല്‍ ക്രിസ്റ്റ്യനെ റണ്‍സ് നേടാന്‍ മുസ്തഫിസര്‍ റഹ്മാന്‍ അനുവദിച്ചില്ലാ. മത്സരത്തിന്‍റെ അവസാന നിമിഷം 7 ഡോട്ട് ബോളുകളാണ് ഡാനിയല്‍ ക്രിസ്റ്റ്യന്‍ നേരിട്ടത്.

Leave a comment