Cricket Top News

ഓസ്ട്രേലിയയെ ആട്ടിമറിച്ചു ബംഗ്ലാദേശ്

August 4, 2021

author:

ഓസ്ട്രേലിയയെ ആട്ടിമറിച്ചു ബംഗ്ലാദേശ്

ഓസ്ട്രേലിയ – ബംഗ്ലാദേശ് ആദ്യ ട്വന്റി ട്വന്റിയിൽ ബംഗ്ലാദേശിന് അട്ടിമറി വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ 7 വിക്കറ്റിനു 131 റൺസ് നേടി. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയക്ക് നേരിടേണ്ടി വന്നത് നാണം കെട്ട തോൽവിയും. 20 ഓവറിൽ 108 റൺസിനു പുറത്തായി.

ടി20 ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഓസ്ട്രേലിയയെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയിരിക്കുന്നത്. ജോഷ് ഹാസല്‍വുഡ് മൂന്ന് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് 2 വിക്കറ്റും നേടി ഓസ്ട്രേലിയയ്ക്കായി തിളങ്ങിയപ്പോള്‍ ഷാക്കിബ് അല്‍ ഹസന്‍ 36 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി. നൈയിം 30 റണ്‍സും മഹമ്മദുള്ള 20 റണ്‍സും അഫിഫ് ഹൊസൈന്‍ 23 റണ്‍സും നേടിയാണ് ബംഗ്ലാദേശിനെ 131 റണ്‍സിലേക്ക് എത്തിച്ചത്.

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെന്തിയ ഓസ്ട്രേലിയക്ക് പിഴച്ചു. 45 റൺസ് നേടിയ മിച്ചൽ മാർഷിനൊഴികെ വേറെ ആർക്കും കാര്യമായൊന്നും നേടാനായില്ല. ബംഗ്ലാദേശിന് വേണ്ടി നസും അഹമ്മദ് 4 ഓവറിൽ 19 റൺസിനു 4 വിക്കറ്റ് നേടി കളിയിലെ താരമായി. മുസടാഫീഖുർ റഹ്മാൻ,ഷോറിഫുൾ ഇസ്ലാം എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി. ശക്കിബ് അൽ ഹസൻ, മഹേദി ഹസൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Leave a comment