Olympics Top News

ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ

August 4, 2021

author:

ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ

ടോ​ക്കി​യോ: ഒ​ളി​മ്ബി​ക്സി​ല്‍ പു​രു​ഷ​ന്മാ​രു​ടെ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ല്‍. ഗ്രൂ​പ്പ് എ​യി​ല്‍ യോ​ഗ്യ​താ റൗ​ണ്ടി​ലെ ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ 83.50 മീ​റ്റ​ര്‍ എ​ന്ന യോ​ഗ്യ​താ മാ​ര്‍​ക്ക് താ​രം മ​റി​ക​ട​ന്നു. ആ​ദ്യ ശ്ര​മ​ത്തി​ല്‍ 86.65 മീ​റ്റ​റാ​ണ് താ​രം എ​റി​ഞ്ഞ​ത്. നി​ല​വി​ല്‍ ഗ്രൂ​പ്പ് എ ​യോ​ഗ്യ​താ റൗ​ണ്ടി​ലെ മി​ക​ച്ച ദൂ​രം നീ​ര​ജി​ന്‍റേ​താ​ണ്.

നീരജ് ചോപ്രക്ക് പുറമെ, ജര്‍മനിയുടെ വെറ്ററും ഫിന്‍ലന്‍ഡിന്റെ ലസ്സിയും ഫൈനലിലേക്ക് യോഗ്യത നേടി. 85.64 മീറ്റര്‍ മൂന്നാം ശ്രമത്തിലെറിഞ്ഞാണ് ലോക നമ്ബര്‍ വണ്‍ താരമായ വെറ്റര്‍ യോഗ്യത നേടിയത്. ലസ്സി ആദ്യ ശ്രമത്തില്‍ 84.50 മീറ്ററാണ് താണ്ടിയത്.

ഓഗസ്റ്റ് 7നാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.

Leave a comment