Cricket Top News

കെ എൽ രാഹുൽ – രോഹിത്ത് ഓപ്പണിങ് ഇറങ്ങിയേക്കും

August 3, 2021

author:

കെ എൽ രാഹുൽ – രോഹിത്ത് ഓപ്പണിങ് ഇറങ്ങിയേക്കും

കഴിഞ്ഞ ദിവസം പരിശീല മത്സരത്തിനിടെ പരുക്കേറ്റ മായങ്ക് അഗർവാളിന് പകരം കെ എൽ രാഹുൽ ഓപ്പനിംഗിന് ഇറങ്ങിയേക്കും. ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരം നാളെ ആരംഭിക്കാനിരിക്കെ മയങ്കിനു ആദ്യ ടെസ്റ്റിൽ വിശ്രമം അനുവദിച്ചു.

പരിശീലന മത്സരത്തിൽ മുഹമ്മദ്‌ സിറാജ് എറിഞ്ഞ ബൗൾ തലയിൽ കൊണ്ടാണ് മായങ്കിനു പരുക്കേറ്റത്. പെട്ടന്ന് തന്നെ വൈദ്യസഹായം തേടി. പരിശീലന മത്സരങ്ങളിൽ ഒരു സെഞ്ച്വറി അടക്കം നേടിയ രാഹുലിന് ആണ് ആദ്യ സാധ്യത. ഹനുമാ വിഹാരി ആണ് മറ്റൊരു സാധ്യത. പക്ഷെ പരിചയസമ്പത്ത് രാഹുലിനായതിനാൽ വിഹാരിക്ക് സാധ്യത കുറവാണ്.

Leave a comment