Cricket Cricket-International Top News

ഓസ്‌ട്രേലിയയുമായി കൊമ്പ് കോര്‍ക്കാന്‍  ബംഗ്ലാദേശ്

August 3, 2021

ഓസ്‌ട്രേലിയയുമായി കൊമ്പ് കോര്‍ക്കാന്‍  ബംഗ്ലാദേശ്

ഓഗസ്റ്റ് 03 ചൊവ്വാഴ്ച ധാക്കയിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടി 20 യിൽ ഓസ്‌ട്രേലിയയുമായി കൊമ്പ് കോര്‍ക്കാന്‍  ബംഗ്ലാദേശ് ഒരുങ്ങുകയാണ്. സിംബാബ്‌വെയെ തോൽപ്പിച്ചതിനുശേഷം കടുവകൾ വലിയ പ്രതീക്ഷയില്‍ ആണ്.

ഹരാരെ സ്പോർട്സ് ക്ലബിൽ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 യിൽ 2-1 ന് ടൈഗേഴ്സ് വിജയിച്ചിരുന്നു.ആതിഥേയർക്ക് അവരുടെ പ്രധാന താരങ്ങള്‍ ആയ തമീം ഇക്ബാലിനേയും  ലിറ്റൺ ദാസിനേയും കളിപ്പിക്കാന്‍ കഴിയില്ല.മറുവശത്ത്, ഓസീസ് അവരുടെ മുൻ ടി 20 പരമ്പര 1-4 ന് വെസ്റ്റ് ഇൻഡീസിനെതിരെ തോറ്റു. കാൽമുട്ടിനേറ്റ പരിക്ക് കാരണം പരമ്പരയിൽ നിന്ന് പുറത്തായ ആരോൺ ഫിഞ്ചിന് പകരം മാത്യു വെയ്‌ഡ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു.ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം അഞ്ചരക്ക് ആണ് മത്സരം.

Leave a comment