Olympics Top News

മെഡൽ നേട്ടത്തിൽ ചൈന കുതിക്കുന്നു

August 2, 2021

author:

മെഡൽ നേട്ടത്തിൽ ചൈന കുതിക്കുന്നു

ടോകിയോ ഒളിമ്പിക്സിൽ മെഡൽ വേട്ടയിൽ ചൈന കുതിക്കുന്നു. 28 സ്വർണവും 16 വെള്ളിയും, 15 വെങ്കലവും അടക്കം 59 മെഡൽ ആണ് ചൈന ഇതുവരെ നേടിയത്. രണ്ടാം സ്ഥാനത്ത് 21 സ്വർണം, 24 വെള്ളി, 16 വെങ്കലവും അടക്കം 61 മെഡലോടെ അമേരിക്ക രണ്ടാം സ്ഥാനത്തും തുടരുന്നു. ആതിഥേയരായ ജപ്പാൻ 33 മെഡലുകൾ നേടി മൂന്നാം സ്ഥാനത്താണ്. 17 സ്വർണം, 6 വെള്ളി, 10 വെങ്കലം ഉൾപ്പടെയാണ്.

നാലാം സ്ഥാനത്ത് 32 മെഡലോടെ ഓസ്ട്രേലിയ നാലാം സ്ഥാനത്തും, 49 മേഡലോടെ റഷ്യ അഞ്ചാം സ്ഥാനത്തും ഉണ്ട്. ബ്രിട്ടൻ, ഫ്രാൻസ്, സൗത്ത് കൊറിയ, ഇറ്റലി, നെതർലെൻഡ്‌സ് എന്നി രാജ്യങ്ങൾ യഥാക്രമം 6 മുതൽ 10 സ്ഥാനങ്ങളിൽ ഉണ്ട്. ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പടെ രണ്ട് മെഡലുകൾ നേടിയ ഇന്ത്യ 61 ആം സ്ഥാനത്താണ്. ജൂലൈ 23 ന് ആരംഭിച്ചു ഓഗസ്റ്റ് 8 വരെയാണ് ഒളിമ്പിക്സ്.

Leave a comment