Olympics Top News

ബ്രിട്ടനെ തോൽപിച്ചു ഇന്ത്യ സെമിഫൈനലിൽ

August 1, 2021

author:

ബ്രിട്ടനെ തോൽപിച്ചു ഇന്ത്യ സെമിഫൈനലിൽ

ടോകിയോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ബ്രിട്ടനെതിരെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം.ഇന്ത്യക്ക് വേണ്ടി ദിൽപ്രീത് സിംഗ്, ഗുർജന്ത് സിംഗ്, ഹാർദിക് സിംഗ് എന്നിവർ ഗോൾ നേടി. ബ്രിട്ടന് വേണ്ടി സമുവൽസ് ഒരു ഗോൾ നേടി.

ചൊവ്വഴ്ച നടക്കുന്ന സെമിഫൈനലിൽ ബെൽജിയം ആണ് ഇന്ത്യയുടെ എതിരാളി. നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യ സെമി ഫൈനൽ കാണുന്നത്. ഗോൾ കീപ്പർ ശ്രീജേഷിന്റെ മികച്ച പ്രകടനം എടുത്ത് പറയേണ്ടിയതാണ്. മികച്ച സേവുകളുമായി കളിച്ച താരം വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

Leave a comment