Olympics Top News

സിന്ധുവിനു വെങ്കലം

August 1, 2021

author:

സിന്ധുവിനു വെങ്കലം

ടോകിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റൺ പോരാട്ടത്തിൽ സിന്ധുവിനു വെങ്കലം. ഇന്നലെ നടന്ന സെമി പോരാട്ടത്തിൽ പരാജയപ്പെട്ടതിനൽ സിന്ധുവിനു വെങ്കല മേഡലിനായി ഇറങ്ങി ചൈനയുടെ ഹീ ബിങ് ചിയാവോയെ ആണ് പരാജയപ്പെടുത്തിയത്. ഇതോടെ തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും മെഡൽ നേടിയിരിക്കുകയാണ് സിന്ധു.

രണ്ട് സെറ്റിലും സിന്ധുവിന് തന്നെയായിരുന്നു ആധിപത്യം. ആദ്യ സെറ്റില്‍ ചെറിയ പോരാട്ടം തുടക്കത്തില്‍ ചൈനീസ് താരം നടത്തിയെങ്കിലും സിന്ധു തകര്‍ത്താടിയതോടെ അനായാസ ജയം നേടാന്‍ ആയി. രണ്ടാം സീറ്റിലും തുടക്കം മുതല്‍ സിന്ധു ആധിപത്യം സ്ഥാപിച്ചു. സ്‌കോര്‍: 21-13, 21-15

Leave a comment