Cricket Top News

ബയോബബ്ബിൾ ലംഘിച്ചു; മൂന്ന് ശ്രീലങ്കൻ താരങ്ങൾക്ക് വിലക്ക്

August 1, 2021

author:

ബയോബബ്ബിൾ ലംഘിച്ചു; മൂന്ന് ശ്രീലങ്കൻ താരങ്ങൾക്ക് വിലക്ക്

ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ബയോ ബബ്ബിൾ ലംഘിച്ച മൂന്ന് താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ശ്രീലങ്കൻ ക്രിക്കറ്റ്‌ ബോർഡ്‌. മൂന്ന് താരങ്ങളും ഇംഗ്ലണ്ടിലെ തെരുവുകളില്‍ കൂടി നടക്കുന്ന ചിത്രങ്ങളും ഒപ്പം ചില വീഡിയോകളും പ്രചാരം നേടിയിരുന്നു. മൂന്ന് താരങ്ങളെയും ഇംഗ്ലണ്ട് പര്യടനം പൂര്‍ത്തിയാക്കും മുന്‍പേ നാട്ടിലേക്ക് അയച്ച ബോര്‍ഡ്‌ ഇന്ത്യക്ക് എതിരായ പരമ്ബരകളില്‍ മൂവരെയും ടീമിലേക്ക് ഉള്‍പെടുത്തിയിരുന്നില്ല. രാജ്യത്തിന് ആകെ മൂന്ന് താരങ്ങള്‍ നാണക്കേട് സൃഷ്ടിച്ചതായിട്ടാണ് പല ലങ്കന്‍ മുന്‍ താരങ്ങളുടെയും അഭിപ്രായം.

പ്രമുഖ ശ്രീലങ്കന്‍ താരങ്ങളായ ധനുഷ്ക ഗുണതിലക, കുശാല്‍ മെന്‍ഡിസ്, വിക്കറ്റ് കീപ്പര്‍ ഡിക്ക്വെല്ല എന്നിവര്‍ക്കാണ് ഒരു വര്‍ഷത്തെ വിലക്ക് അന്താരാഷ്ട്ര ക്രിക്കറ്റ്‌ മത്സരങ്ങളില്‍ നിന്നും കൂടാതെ ആറ് മാസത്തെ വിലക്ക് ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ലഭിച്ചത്.കൂടാതെ ബയോ ബബിള്‍ അടക്കം മറികടന്നുള്ള താരങ്ങളുടെ ഈ പ്രവര്‍ത്തിക്ക് ഒരു കോടി രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്.

Leave a comment