Olympics Top News

വനിതാ ഹോക്കി; അയർലൻഡ് തോറ്റു: ഇന്ത്യ ക്വാർട്ടറിൽ

August 1, 2021

author:

വനിതാ ഹോക്കി; അയർലൻഡ് തോറ്റു: ഇന്ത്യ ക്വാർട്ടറിൽ

ടോകിയോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യക്ക് ക്വാർട്ടർ ഉറപ്പിക്കാൻ അയർലൻഡ് തോൽക്കണമായിരുന്നു. അയർലൻഡ് – ബ്രിട്ടൻ മത്സരം ബ്രിട്ടൻ 2 ഗോളിന് ജയിചതോടെ ഇന്ത്യ ക്വാർട്ടറിൽ കടന്നു.

ഇന്ത്യ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയ ആണ്. എല്ലാ കളിയും ജയിച്ചു ഗ്രൂപ്പ്‌ ചാമ്പ്യൻമാരായ ഓസ്ട്രേലിയ ആണ് ക്വാർട്ടറിൽ തിങ്കളാഴ്ച ഇന്ത്യയെ നേരിടുക. ആദ്യ 3 മത്സരങ്ങളും കനത്ത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് തുണയയത് അവസാന രണ്ട് മത്സരങ്ങളിലെ വിജയമാണ്. ഇന്ത്യ ആറു പോയിന്റോടെ നാലാം സ്ഥാനത്താണ് ഗ്രൂപ്പിൽ. ആദ്യ നാലിലെ ടീമുകൾക്കാണ് ക്വാർട്ടർ യോഗ്യത.

Leave a comment

Your email address will not be published. Required fields are marked *