Olympics Top News

ഷൂട്ടിംഗിൽ ഇന്ത്യക്ക് നിരാശ; വനിതകൾ പുറത്ത്

July 31, 2021

author:

ഷൂട്ടിംഗിൽ ഇന്ത്യക്ക് നിരാശ; വനിതകൾ പുറത്ത്

50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഫൈനലിലേക്ക് യോഗ്യത നേടാന്‍ ഇന്ത്യയുടെ അഞ്ജും മോഡ്ഗിലിനോ തേജസ്വിനി സാവന്തിനോ സാധിച്ചില്ല. തേജസ്വിനി 33ാം സ്ഥാനത്തും അഞ്ജും 15ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

നീലിങ്, പ്രോണ്‍, സ്റ്റാന്‍ഡിങ് പൊസിഷനുകളിലായി യഥാക്രമം 390, 395, 382 പോയിന്റുകളുമായി 1167 ടോട്ടല്‍ പോയിന്റാണ് ഇന്ത്യന്‍ താരം അഞ്ജും മൗദ്ഗിലിന് നേടാനായത്. അതേസമയം, തേജസ്വിനി സാവന്തിനാകട്ടെ മൂന്ന് പൊസിഷനുകളിലായി 384, 394, 376 എന്നിവയടക്കം 1154 പോയിന്റ് മാത്രമാണ് നേടാനായത്.

Leave a comment