Olympics Top News

വന്ദനക്ക് ഹാട്രിക്; ഇന്ത്യക്ക് ജയം

July 31, 2021

author:

വന്ദനക്ക് ഹാട്രിക്; ഇന്ത്യക്ക് ജയം

ടോകിയോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് ജയം. ദക്ഷിണാഫ്രിക്കയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ വന്ദന കറ്റാറിയ ഹാട്രിക് ഗോൾ നേടിയപ്പോൾ റാണി റാംപാൽ ഒരു ഗോൾ നേടി.

ഇതോടെ അഞ്ചു മത്സരങ്ങളിൽ നിന്നും ഇന്ത്യക്ക് 6 പോയിന്റ് ആയി. നിലവിൽ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ഇന്ത്യ എങ്കിലും നോക്ഔട്ടിലേയ്ക്കുള്ള പ്രതീക്ഷകൾ സജീവമാണ്. ആദ്യ നാലിലുള്ള ടീമുകൾക്കാണ് നോക്ഔട്ടിൽ കടക്കാൻ ആകുക. മൂന്ന് പോയിന്റ് ഉള്ള അയർലണ്ട് 5 ആം സ്ഥാനത്ത് ഉണ്ട്‌. ഒരു മത്സരം കൂടിയുള്ള അയർലണ്ടിനു അത് ജയിച്ചാൽ ഇന്ത്യയെ മറികടക്കാം.

Leave a comment

Your email address will not be published. Required fields are marked *