Olympics Top News

ഒളിമ്പിക്സ് ഹോക്കി എതിരാളികൾ ബ്രിട്ടൻ; സ്വർണം നേടിയാൽ 2.25 കോടി പ്രഖ്യപിച്ചു പഞ്ചാബ്

July 31, 2021

author:

ഒളിമ്പിക്സ് ഹോക്കി എതിരാളികൾ ബ്രിട്ടൻ; സ്വർണം നേടിയാൽ 2.25 കോടി പ്രഖ്യപിച്ചു പഞ്ചാബ്

ടോകിയോ ഒളിമ്പിക്സ് ഹോക്കി ക്വാർട്ടറിൽ ഇന്ത്യ ബ്രിട്ടനെ നേരിടും. നാളെ ആണ് മത്സരം. ഗ്രൂപ്പ്‌ ബിയിൽ ആയിരുന്ന ഇന്ത്യ മികച്ച പ്രകടനത്തോടെ ആണ് ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചത്. ഗ്രൂപ്പ്‌ ഘട്ടത്തിൽ ഓസ്ട്രേലിയയോട് മാത്രമാണ് തോൽവി ഏറ്റുവാങ്ങിയത്. എന്നാൽ ബ്രിട്ടന് കാര്യമായ പ്രകടനം നടത്താനായില്ല. ഗ്രൂപ്പ്‌ എയിൽ മൂന്നാം സ്ഥാനത്താണ് എത്തിയത്.

അതേസമയം ഹോക്കിയിൽ സ്വർണം നേടിയാൽ ടീമിലെ പഞ്ചാബ് സംസ്ഥാനത്തിലെ അംഗങ്ങൾക്ക് 2.25 കോടി രൂപ സമ്മാനം നൽകുമെന്ന് കായിക മന്ത്രി റാണ ഗുരുമിത് പറഞ്ഞു. 11 കളിക്കാർ ആണ് പഞ്ചാബിൽ നിന്നും ഇന്ത്യൻ ടീമിൽ കളിക്കുന്നത്.

Leave a comment