Foot Ball ISL Top News

ഒരിക്കൽ കൂടി ഞെട്ടിച്ചു ബ്ലാസ്റ്റേഴ്‌സ് ; എനസ് സിപോവിച് ബ്ലാസ്റ്റേഴ്‌സിൽ

July 31, 2021

author:

ഒരിക്കൽ കൂടി ഞെട്ടിച്ചു ബ്ലാസ്റ്റേഴ്‌സ് ; എനസ് സിപോവിച് ബ്ലാസ്റ്റേഴ്‌സിൽ

ഒരിക്കൽ കൂടി ആരാധകരെ രാത്രി ഞെട്ടിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം വിദേശ സൈനിങ്. ചെന്നെയിൻ എഫ് സിക്ക് വേണ്ടി പ്രതിരോധത്തിൽ മികച്ച പ്രകടനം നടത്തിയ താരം ആണ് എനസ്.

ബോസ്നിയക്കാരനായ എനസിന് 30 വയസാണ്. കഴിഞ്ഞ വർഷത്തെ കേരളത്തിന്റെ പ്രതിരോധത്തിൽ വന്ന വിദേശ താരങ്ങൾ നിറം മങ്ങിയതോടെ, പ്രതിരോധം ആകെ ഒരു തലവേദന ആയിരുന്നു ബ്ലാസ്റ്റർസിന്. എന്തായാലും എനസിന്റെ വരവോടെ ആ വിടവ് നികത്താനാകും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

ഇതിനു മുൻപ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത് രാത്രി കാല അന്നൗൺസ്‌മെന്റ് ആയിരുന്നു. അഡ്രിയൻ ലൂണയെ ആണ് ആദ്യം സൈൻ ചെയ്തത്. ട്രാൻസ്ഫർ റഡാറിൽ പോലും ഇല്ലാതിരുന്ന താരത്തിനെ സൈൻ ചെയ്തപ്പോൾ ഞെട്ടിയത് കേരള ആരാധകരും, മറ്റു ഐ സ് എൽ ടീമുകളും ആണ്.

Leave a comment