Cricket Top News

ദുഷ്കര സാഹചര്യങ്ങളിലും കളിക്കാന്‍ തയ്യാറായ ഇന്ത്യന്‍ ടീമിന് നന്ദി: ശ്രീലങ്കൻ ക്യാപ്റ്റൻ

July 30, 2021

author:

ദുഷ്കര സാഹചര്യങ്ങളിലും കളിക്കാന്‍ തയ്യാറായ ഇന്ത്യന്‍ ടീമിന് നന്ദി: ശ്രീലങ്കൻ ക്യാപ്റ്റൻ

ഇന്ത്യ ശ്രീലങ്ക ട്വന്റി ട്വന്റി രണ്ടാം മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ താരം ക്രുനാൽ പണ്ഡിയക്ക് കോവിഡ് സ്ഥിതീകരിക്കുകയും, സമ്പർക്കത്തിലുണ്ടായിരുന്ന 8 മുൻനിര കളിക്കാർ ഇല്ലാഞ്ഞിട്ടും ഈ ദുഷ്കര സാഹചര്യത്തിൽ കളിക്കാൻ തയ്യാറായ ഇന്ത്യൻ ടീമിനും ബി സി സി ഐക്കും, കോച്ച് രാഹുൽ ദ്രാവിഡിനും നന്ദി പറഞ്ഞിരിക്കുകയാണ് ശ്രീലങ്കൻ ക്യാപ്റ്റൻ ദാസ്സൺ ഷാണക.

ആദ്യമായി ഈ രൂക്ഷമായ സാഹചര്യങ്ങളില്‍ കളിക്കാന്‍ തയ്യാറായ ബിസിസിഐയോട് ഞാന്‍ നന്ദി പറയേണ്ടതുണ്ട്. രാഹുല്‍ ദ്രാവിഡിനും ശിഖാര്‍ ധവാനും പ്രത്യേക നന്ദി. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളിലെ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഈ ടീമിനെ നയിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ” ശ്രീലങ്കന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ പ്രമുഖ താരനിര ഇല്ലാതെ ഇറങ്ങി പരാജയം ഏറ്റുവാങ്ങി. അവസാന ട്വന്റി ട്വന്റി തിരിച്ചു വരും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ 7 വികറ്റിന് ജയിച്ചു ശ്രീലങ്ക പരമ്പര സ്വന്തമാക്കി.

Leave a comment