Cricket Top News

ഇന്ത്യ ശ്രീലങ്ക മൂന്നാം ടി-20; ഇന്ത്യക്ക് കൂട്ടതകർച്ച

July 29, 2021

author:

ഇന്ത്യ ശ്രീലങ്ക മൂന്നാം ടി-20; ഇന്ത്യക്ക് കൂട്ടതകർച്ച

ശ്രീലങ്കക്കെതിരെയുള്ള മൂന്നാം ട്വന്റി ട്വന്റി മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് പിഴച്ചു. ശ്രീലങ്കൻ ബൗളർമാർ കളം നിറഞ്ഞതോടെ ഇന്ത്യൻ ബാറ്റിംഗ് നിര നിഷ്പ്രഭമായി. ഒടുവിലെ വിവരം അനുസരിച്ച് 16 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എടുത്തിട്ടുണ്ട്.

5 റൺസ് എടുത്തപ്പോൾ തന്നെ ധാവൻ മടങ്ങി. സ്കോർ 23 ൽ നിൽക്കെ പടിക്കലും മടങ്ങി. വന്നപോലെ തന്നെ സഞ്ജു സംസാനും മടങ്ങി. ഋതുരാജ് ഗെയ്ക്ക്വാദ് നിലയുറപ്പിക്കും മുൻപ് 14 റൺസ് നേടി മടങ്ങി. നിതിഷ് റാണക്കും കാര്യമായൊന്നും ചെയ്യാനാകാതെ 6 റൺസ് നേടി മടങ്ങി. കുൽദീപ് യാദവും ബുവനേശ്വർ കുമാറും ചേർന്ന് കരകയറ്റുന്നതിനിടെ ഭുവിക്ക് മടങ്ങേണ്ടി വന്നു. 32 പന്തിൽ 16 റൺസ് നേടി ചെറുത്തുനിൽപ്പ് നടത്തി.

ഹാസരങ്ങാ 3 വികാറ്റ് നേടിയപ്പോൾ ഷാണക 2 വിക്കറ്റും ചമീര മെൻഡിസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിട്ടുണ്ട്.

 

Leave a comment