Olympics Top News

ടോകിയോ ഒളിമ്പിക്സ് : പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് ജയം ക്വാർട്ടറിൽ

July 29, 2021

author:

ടോകിയോ ഒളിമ്പിക്സ് : പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് ജയം ക്വാർട്ടറിൽ

ടോകിയോ ഒളിംപിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം. അർജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോല്പിച്ചത്. ജയത്തോടെ ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചു.

ഇന്ത്യക്കായി വിവേക് പ്രസാദ്, വരുൺ കുമാർ, ഹർമൻ പ്രീത് സിംഗ് എന്നിവർ ഓരോ ഗോളുകൾ നേടി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഇപ്പോൾ 9 പോയിന്റ് ഉണ്ട്‌. ഗ്രൂപ്പിൽ ഒരു മത്സരം ശേഷിക്കേ മൂന്നാം സ്ഥാനത്തുള്ള സ്പെയിനിനെക്കാൾ 5 പോയിന്റ് കൂടുതൽ ഉണ്ട്‌ ഇന്ത്യക്ക്. ഇന്ത്യക്ക് മുൻപ് ഓസ്ട്രേലിയ ആണ് ക്വാർട്ടറിൽ പ്രവേശിച്ചത്.

 

അതേസമയം വനിതകളുടെ ഹോക്കിയിൽ ഇന്ത്യ വൻപരാജയം ആണ് വാങ്ങിക്കൂട്ടിയത്. ആദ്യ മത്സരത്തിൽ നെതർലാൻഡിംനോട് തോറ്റപ്പോൾ, രണ്ടാം മത്സരത്തിൽ ജർമ്മനിയോട് തോൽവി ഏറ്റുവാങ്ങി. ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ ബ്രിട്ടനോട് കൂടി തോറ്റതോടെ ഇന്ത്യയുടെ നില പരുങ്ങലിൽ ആയി.

Leave a comment