Badminton Olympics Top News

ടോകിയോ ഒളിമ്പിക്സ് : പി വി സിന്ധു ക്വാർട്ടറിൽ

July 29, 2021

author:

ടോകിയോ ഒളിമ്പിക്സ് : പി വി സിന്ധു ക്വാർട്ടറിൽ

ടോകിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ പി വി സിന്ധുവിനു വിജയം. നോക്ഔട്ട് റൗണ്ടിൽ ഡെന്മാർക് താരം മിയ യെയാണ് പരാജയപ്പെടുത്തിയത്. 21-15, 21-13 എന്ന സ്കോറിൽ മിയയെ തളച്ചാണ് അവസാന എട്ടിൽ കയറിയത്.ആദ്യ നടന്ന രണ്ട് ഗ്രൂപ്പ്‌ മത്സരങ്ങളിലും മികച്ച വിജയം നേടിയാണ് സിന്ധു നോക്ക്ഔട്ട് റൗണ്ടിൽ പ്രേവേശിച്ചത്.

രണ്ട് സെറ്റുകളിലും മിയ കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും സിന്ധു തന്റെ പരിചയസമ്പത്തു കൊണ്ട് കളി തിരിച്ചു പിടിക്കുകയായിരുന്നു.ക്വാർട്ടറിൽ സിന്ധുവിന്റെ എതിരാളി ആരാണെന്നു അറിഞ്ഞിട്ടില്ല. അടുത്ത നോക്ഔട് റൗണ്ട് മത്സരത്തിൽ ജപ്പാൻ – ദക്ഷിണ കൊറിയ മത്സരത്തിലെ വിജയി ആയിരിക്കും സിന്ധുവിന്റെ എതിരാളി

Leave a comment