Cricket Top News

മുൻ ഇംഗ്ലണ്ട് പേസ് ബൗളർ അന്തരിച്ചു

July 28, 2021

author:

മുൻ ഇംഗ്ലണ്ട് പേസ് ബൗളർ അന്തരിച്ചു

ഇംഗ്ലണ്ടിന്റെ മുൻ ബൗളർ മൈക്ക് ഹെൻഡ്രിക്ക് അന്തരിച്ചു. 72 വയസായിരുന്നു. കുറച്ചു വർഷങ്ങൾ ആയി ക്യാൻസറിനെ തുടർന്നുള്ള ചികിത്സയിലായിരുന്നു. 1974 ൽ അരങ്ങേറിയ താരം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ആണ് ആദ്യ മത്സരം കളിച്ചത്. മൂന്ന് ആഷസ് പരമ്പരകൾ ഉൾപ്പടെ 30 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. 87 വിക്കറ്റുകൾ ആണ് സമ്പാദ്യം.

1979 ൽ നടന്ന വേൾഡ് കപ്പ്‌ ഉൾപ്പടെ 22 ഓളം ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1981-82 കാലഘട്ടത്തിൽ സൗത്ത് ആഫ്രിക്കയിലേക്ക് റിബലിനൊപ്പം ടൂർ നടത്തിയതിനെ തുടർന്ന് വിലക്ക് നേരിട്ട താരം പിന്നീട് വിരമിച്ചു.

Leave a comment