Olympics Top News

കോവിഡ് നിഴലിൽ ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി ട്വന്റി ഇന്ന്

July 28, 2021

author:

കോവിഡ് നിഴലിൽ ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി ട്വന്റി ഇന്ന്

ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി ട്വന്റിക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് മാറ്റിവെച്ച ട്വന്റി ട്വന്റി മത്സരം ഇന്ന് നടക്കും 8 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

ക്രുണാല്‍ പാണ്ഡ്യയുമായി സമ്പർക്കം ഉണ്ടായിരുന്ന എട്ട് പേരുടെ പരിശോധനഫലം നെഗറ്റീവ് ആണ്. ഇവരെ കളിപ്പിക്കില്ല എന്നാണ് ബിസിസിഐ അറിയിച്ചു. ക്വാറന്റൈനിൽ ഉള്ള ഈ 8 പേര് ആരൊക്കെയാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. ബയോബബ്ബിൾ സംവിധാനത്തിൽ എങ്ങനെ ആണ് കോവിഡ് കടന്ന് വന്നതെന്ന് വ്യക്തമല്ല. ഹോട്ടൽ ജീവനക്കാരിലൂടെയോ മറ്റോ ആയിരിക്കും എന്നാണ് നിഗമനം.

Leave a comment

Your email address will not be published. Required fields are marked *