Olympics Top News

ടോകിയോ ഒളിമ്പിക്സ് : വനിത ഹോക്കിയിൽ ഇന്ത്യക്ക് വീണ്ടും തോൽവി

July 28, 2021

author:

ടോകിയോ ഒളിമ്പിക്സ് : വനിത ഹോക്കിയിൽ ഇന്ത്യക്ക് വീണ്ടും തോൽവി

ടോകിയോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തോൽവി. നിലവിലെ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ബ്രിട്ടനോടാണ് ഇന്ത്യ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തോറ്റത്. ക്വാർട്ടറിലേക്ക് എത്തുന്നതിനു ഇന്ത്യക്ക് ജയം അനിവാര്യമായിരുന്നു. ജർമനിക്കെതിരെ നടത്തിയതിന്റെ പകുതി പോലും പ്രകടനം ഇന്ന് കളത്തിൽ കണ്ടില്ല.

 

ഇന്ത്യയുടെ ആകെയുള്ള ഒരു ഗോൾ നേടിയത് ശർമിള ദേവിയാണ്. ബ്രിട്ടനായി ഹന്ന മാർട്ടിൻ ഇരട്ടഗോളുകൾ നേടി. ആദ്യ 2 മത്സരങ്ങളിലും തോറ്റ ഇന്ത്യ ഇപ്പോൾ ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരാണ്. ആദ്യ മത്സരത്തിൽ നെതർലാൻഡിംനോട് തോറ്റപ്പോൾ രണ്ടാം മത്സരത്തിൽ ജർമ്മനിയോട് തോൽവി ഏറ്റുവാങ്ങി.

Leave a comment