Cricket Cricket-International Top News

പൃഥ്വി ഷാ, സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിലെ ടെസ്റ്റ് ടീമിൽ ചേരും, ഷുബ്മാൻ ഗിൽ, വാഷിംഗ്ടൺ സുന്ദർ, അവേഷ് ഖാൻ ടീമില്‍ നിന്ന് പുറത്തേക്ക്

July 27, 2021

പൃഥ്വി ഷാ, സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിലെ ടെസ്റ്റ് ടീമിൽ ചേരും, ഷുബ്മാൻ ഗിൽ, വാഷിംഗ്ടൺ സുന്ദർ, അവേഷ് ഖാൻ ടീമില്‍ നിന്ന് പുറത്തേക്ക്

ഇംഗ്ലണ്ട് പര്യടനത്തിനായി പൃഥ്വി ഷായെയും സൂര്യകുമാർ യാദവിനെയും ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷുബ്മാൻ ഗിൽ, വാഷിംഗ്ടൺ സുന്ദർ, അവേഷ് ഖാൻ എന്നിവരെ ഒഴിവാക്കി. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തിങ്കളാഴ്ച ആണ് തങ്ങളുടെ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്ക് മുന്നോടിയായി ശുഭ്മാന്‍  ഗിൽ, വാഷിങ്ങ്ടന്‍  സുന്ദർ, അവേഷ് എന്നിവർക്ക് പരിക്കേറ്റിരുന്നു.സുന്ദറിനും ആവേഷിനും പരിക്ക് വിരലുകളില്‍ ആണെങ്കില്‍ ഗിലിനു ഇടത് കാലില്‍ വേള്‍ഡ് കപ്പ് ടെസ്റ്റ്‌ ഫൈനലിലേറ്റ പരിക്ക് താരത്തിനെ ഇപ്പോഴും വേട്ടയാടുന്നുണ്ട്.

 

കോവിഡ് -19 ൽ നിന്ന് കരകയറിയ ശേഷം റിഷഭ് പന്തിന് പരമ്പര കളിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ബിസിസിഐ അറിയിച്ചു.അഞ്ച് മത്സരങ്ങളുടെ പരമ്പര ഓഗസ്റ്റ് 4 ന് ആരംഭിക്കും, ആദ്യ മത്സരം നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിൽ നടക്കും

Leave a comment