Olympics Top News

ടോകിയോ ഒളിമ്പിക്സ്: സജൻ പ്രകാശ് പുറത്തായി

July 26, 2021

author:

ടോകിയോ ഒളിമ്പിക്സ്: സജൻ പ്രകാശ് പുറത്തായി

ടോകിയോ ഒളിംപിക്സിൽ പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്‌ളൈയിൽ സജന് സെമി ഫൈനലിലേക്ക് പ്രവേശിക്കാനായില്ല. യോഗ്യത റൗണ്ടിൽ 24 ആം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ പതിനാറിൽ ഫിനിഷ് ചെയ്താലേ സെമിയിൽ കയറാനാകുള്ളൂ.

സജൻ എ ക്വാളിഫിക്കേഷനോടെയാണ് 200 മീറ്റർ ബട്ടർഫ്‌ളൈയിൽ യോഗ്യത നേടിയത്. ഇനി 100 മീറ്റർ ബട്ടർഫ്‌ളൈയിൽ സജനു മത്സരം ബാക്കിയുണ്ട്. ഒളിമ്പിക്സിനു നേരിട്ട് യോഗ്യത നേടുന്ന ആദ്യ തരമാണ് തൊടുപുഴക്കാരനായ സജൻ പ്രകാശ്.

Leave a comment

Your email address will not be published. Required fields are marked *