Cricket Cricket-International Top News

ഭുവി ചുഴലിയില്‍ വിജയ മോഹം കൈവിട്ട് ശ്രീലങ്ക

July 26, 2021

ഭുവി ചുഴലിയില്‍ വിജയ മോഹം കൈവിട്ട് ശ്രീലങ്ക

കൊളംബോയിൽ നടന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി 20 യിൽ ഇന്ത്യ 38 റൺസിന് വിജയിച്ചു. ഇതോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പരയിൽ 1-0 ന് മുന്നിലെത്തി. 3.3 ഓവറിൽ വെറും 22 റൺസ് മാത്രം നല്‍കി നാല് വിക്കറ്റ് വീഴ്ത്തിയ വെറ്ററൻ പേസർ ഭുവനേശ്വര്‍ കുമാര്‍ മത്സരത്തില്‍ വഴിത്തിരിവ് ഒരുക്കിയത്.അദ്ദേഹം തന്നെ ആണ് മാന്‍  ഓഫ് തി മാച്ച്.

ഇന്ത്യന്‍ സ്കോര്‍ 164 റണസ്  ചേസ് ചെയ്ത ശ്രിലങ്ക തുടക്കത്തില്‍ ഭേദപ്പെട്ട പ്രകടനം ആണ് കാഴ്ചവച്ചത്.എന്നാല്‍ മിഡില്‍ ഓവറുകളില്‍ മോശം പ്രകടനവും അശ്രദ്ധ മൂലവും കാരണം വിക്കറ്റുകള്‍ അനേകം നഷ്ട്ടപ്പെടുത്തിയ അവര്‍ 19 ആം ഓവറില്‍ തന്നെ 126 റണ്‍സിനു ഓള്‍ ഔട്ട്‌ ആയി.16 ആം ഓവറില്‍ മികച്ച ഫോമില്‍ ആയിരുന്ന അസ്ലങ്കയേയും പിന്നീട് അതെ ഓവറില്‍ ഹസരങ്കയേയും പുറത്താക്കിയ ദീപക് ചഹറും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.

 

 

 

 

Leave a comment

Your email address will not be published. Required fields are marked *