Olympics Top News

വനിതാ ഡബിൾസ് ടെന്നിസിൽ സാനിയ – അങ്കിത സഖ്യം പുറത്ത്: സിന്ധുവിനു വിജയം; ഇടിക്കൂട്ടിൽ പ്രതീക്ഷയോടെ മേരി കോം

July 25, 2021

author:

വനിതാ ഡബിൾസ് ടെന്നിസിൽ സാനിയ – അങ്കിത സഖ്യം പുറത്ത്: സിന്ധുവിനു വിജയം; ഇടിക്കൂട്ടിൽ പ്രതീക്ഷയോടെ മേരി കോം

ടോകിയോയിൽ വനിതാ ഡബിൾസിൽ ഇന്ത്യക്ക് നിരാശ. സാനിയ മിർസ – അങ്കിത റൈന സഖ്യം പുറത്തായി. ഉക്രൈനിന്റെ സഹോദര സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്.സ്കോർ 6-0, 6-7, 8-10. മികച്ച തുടക്കത്തോടെ തുടങ്ങിയ സഖ്യം ആദ്യ സെറ്റ് നേടിയ ശേഷം ആണ് തോൽവി ഏറ്റുവാങ്ങിയത്.

അതെ സമയം ബാഡ്മിന്റൺ സിംഗിൾസ് പി വി സിന്ധു ആദ്യ റൗണ്ടിൽ വിജയം നേടി.ഇസ്രായേൽ താരമായ പോളിക്കാർപോവയെ ആണ് പരാജയപ്പെടുത്തിയത്.സ്കോർ : 21-7, 21-10

അതേസമയം ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുമായി മേരി കോം ആദ്യ റൗണ്ട് പോരാട്ടത്തിനായി ഇന്നിറങ്ങുന്നു. ഇന്ന് ഉച്ചക്ക് 1.30 ന് തുടങ്ങുന്ന പോരാട്ടത്തിൽ ഡോമിനിക്കൻ റിപബ്ലിക് താരം മൈഗ്വേലിന ഫെർണാണ്ടാസാണ് എതിരാളി.

ആറു തവണ ലോകജേതാവായ മേരി കോമിന്റെ അവസാന ഒളിമ്പിക്സ് ആണ് ഇത്. അത് കൊണ്ട് തന്നെ ഇന്ത്യ പ്രതീക്ഷിക്കുന്നത് സ്വർണ മെഡൽ തന്നെ ആണ്.

Leave a comment