Hockey Olympics Top News

കൊറോണയില്‍ മാഞ്ഞ മുന്‍ ഹോക്കി താരങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനം – പി ആർ ശ്രീജേഷ്

July 21, 2021

കൊറോണയില്‍ മാഞ്ഞ മുന്‍ ഹോക്കി താരങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനം – പി ആർ ശ്രീജേഷ്

കൊറോണ വൈറസ് പാൻഡെമിക്കിൽ ജീവൻ നഷ്ടപ്പെട്ട കായികരംഗത്തെ നായകന്മാർ ഒളിമ്പിക്  ഇന്ത്യ ഹോക്കി ടീമിന് പ്രചോദനമാകുമെന്ന് ഗോൾകീപ്പർ പി ആർ ശ്രീജേഷ്.1928 നും 1980 നും ഇടയിൽ എട്ട് ഒളിമ്പിക് സ്വർണം നേടിയ ഇന്ത്യ ഒരിക്കൽ പുരുഷ ഫീൽഡ് ഹോക്കിയിൽ ആധിപത്യം പുലർത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ അതിനു അടുത്തെതാന്‍  കഴിഞ്ഞിട്ടില്ല.1980 ശേഷം ഒരു മെഡലും ഹോക്കിയില്‍ ഇന്ത്യ നേടിയിട്ടില്ല.

ഇന്ത്യയുടെ അവസാന ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയ ടീമിലെ രണ്ട് അംഗങ്ങളായ രവീന്ദ്ര പാൽ സിംഗ്, മഹാരാജ് കൃഷൻ  കൌശിക് എന്നിവർ മേയില്‍ ഒരേ ദിവസം ആണ് മരിച്ചത്.ഇവര്‍ എല്ലാം തങ്ങളുടെ മനസ്സില്‍ ഉണ്ട് എന്നും ഞങ്ങള്‍ പൊരുതുമ്പോള്‍ അവരുടെ ഓര്‍മ ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ ഉള്ള പ്രചോദനം നല്‍കും എന്നും അദ്ദേഹം പറഞ്ഞു.

Leave a comment