Cricket Cricket-International Top News

വയിറ്റ് വാഷിനു ഒരുങ്ങി ബംഗ്ലാദേശ്

July 20, 2021

വയിറ്റ് വാഷിനു ഒരുങ്ങി ബംഗ്ലാദേശ്

സിംബാബ്വേയ്ക്ക് എതിരെ   മൂന്നു മത്സരങ്ങളുടെ പരമ്പര 2-0 ന് നേടിയ ബംഗ്ലാദേശ് അവരുടെ മൂന്നാമത്തെ മത്സരത്തിനു തയ്യാറെടുക്കുന്നു.ഒരു ടെസ്റ്റ്‌ പരമ്പര നേടിയ ബംഗ്ലാദേശ് തുടര്‍ച്ചയായ നാലാം വിജയത്തിന് വേണ്ടിയാണ് പൊരുതാന്‍ പോകുന്നത്.

കഴിഞ്ഞ മത്സരത്തില്‍ പരാജയത്തിനെ മുഖത്തോട് മുഖം കണ്ട ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചത് ശക്കിബ് അല്‍ ഹസന്റെ ടോപ്‌ നോച്ച് പേര്‍ഫോമന്‍സ് ആയിരുന്നു.241 റണസ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന അവര്‍ 130 റണ്‍സിനു   അഞ്ചു വിക്കറ്റ് നഷ്ട്ടം ആയി.മറ്റൊരു മാസ്റ്റര്‍ ക്ലാസ് ഇന്നിങ്ങ്സ് കാഴ്ച്ചവച്ച ഹസനില്‍ തന്നെ ആവും ഇന്നത്തെ മത്സരത്തിലും ബംഗ്ലാദേശി ടീമിന്‍റെ പ്രതീക്ഷ.ഇന്ന് പകല്‍ തിരിഞ്ഞ് ഇന്ത്യന്‍ സമയം ഒരു മണിക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മത്സരം ഹരാരെ സ്പോര്‍ട്ട് ക്ലബില്‍ നടക്കാന്‍ പോകുന്നത്.

Leave a comment