Editorial European Football Foot Ball Top News

ഇംഗ്ലീഷ് മധ്യനിരയിലെ ഈ കൂട്ടുകെട്ട് അത്ഭുതപ്പെടുത്തുന്നു

July 9, 2021

author:

ഇംഗ്ലീഷ് മധ്യനിരയിലെ ഈ കൂട്ടുകെട്ട് അത്ഭുതപ്പെടുത്തുന്നു

ഇംഗ്ലണ്ട് തുടർച്ചയായ കളികളിൽ മദ്ധ്യനിരയിൽ ഇത്ര ഡൊമിനെറ്റ് ചെയ്‌തുകളിക്കുന്ന കാഴ്ച്ച അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.പിക്‌ഫോഡിനൊപ്പം
മാഞ്ചസ്റ്റർ നഗരത്തിലെ പ്രതിരോധനിരക്കാർ പ്രശംസ ഏറ്റുവാങ്ങുമ്പോൾ അവർക്ക് കവചമെന്നോണം അണിനിരക്കുന്ന റീസ് – കാൽവിൻ ഫിലിപ്സ്‌ കൂട്ടുകെട്ടിനെ പലരും മറക്കുന്നു.

ക്രിയേറ്റിവിറ്റി ചുമതലകളിലേക്കൊന്നും തലയിടാതെ ഗെയിം കൺട്രോൾ ചെയ്യുന്നുണ്ട് ഇവർ
പ്രസിങ്ങിനു കാര്യമായി മുതിരുന്നതിനു പകരം പാസിംഗ് എബിലിറ്റി കൈമുതലാക്കി ഗെയിം കൺട്രോൾ ചെയ്യാൻ മിടുക്കനാണ് റിസ്.ഇംഗ്ളണ്ട് ഗെയിമിന്റെ ടെംപോ ആളുടെ നിയന്ത്രണത്തിലാണ്.മുന്നോട്ട് കയറി ബ്ളോക് ചെയ്ത് അപകടമൊഴിവാക്കാൻ ശ്രമിക്കുന്ന ബിയേൽസ ട്യൂൺ ചെയ്തെടുത്ത ഫിലിപ്സാവട്ടെ മോഡേൺ ഡിഫൻസീവ് മിഡ്ഫീൽഡർമാരുടെ പട്ടികയിൽ കാലങ്ങളോളം ഇരുപ്പുറപ്പിക്കും.

ഒരുതരം ഡേർട്ടി എലഗൻസോടെ ഇംഗ്ലീഷ് നിരയെ മുന്നോട്ട് നയിക്കുന്നുണ്ട് “റിഫി’സ്”

Leave a comment

Your email address will not be published. Required fields are marked *