Cricket-International legends Top News

49 ൻ്റെ നിറവിൽ ദാദാ

July 8, 2021

author:

49 ൻ്റെ നിറവിൽ ദാദാ

ക്രിക്കറ്റിനോരു ദൈവം ഇന്ത്യയിൽ നിന്ന് ഉണ്ടെങ്കിൽ ഒരു നിഷേധിയായ ക്യാപ്റ്റനും ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു. അതെ ഞങളുടെ ദാദാ സാക്ഷാൽ സൗരവ് ഗാംഗുലി. 90 s കിഡ്സ് എന്നും ആഗ്രഹിക്കും ഗാംഗുലി സെഞ്ചുറി അടിച്ച് കാണാൻ , സെഞ്ചുറി അടിച്ച് കഴിങാൽ ബോൾ ഇപ്പഴും ബൗണ്ടറിയുടെ പുറത്ത് ആയിരിക്കും.

സന്തോഷം വന്നാൽ അത് അമിതമായി ആഘോഷിച്ചും, ടെൻഷൻ വന്നാൽ കൈയിലെ നഖം മുഴുവനും തിന്നു തീർക്കുന്ന ഞങ്ങൾടെ ദാദാ. ഞങ്ങൾടെ സ്വകാര്യ അഹങ്കാരം സാക്ഷാൽ സൗരവ് ഗാംഗുലിക്ക് ഇന്ന് 49 അം ജൻമദിനം.

സ്വപ്നം കാണാൻ മുന്നിൽ നിന്ന് നയിച്ച ദാദാ. ഒന്നുമില്ലാതിരുന്ന ടീമിനെ ഒറ്റയ്ക്ക് മുന്നിൽ നിന്ന് നയിച്ച്, പരീക്ഷണങ്ങൾ നടത്തി ഒരു നല്ല ഇന്ത്യൻ ടീമിനെ വാർത്തെടുത്തതിൽ പ്രധാനി. ടീമിനെ മുന്നിൽ നിന്ന് നയിച്ച് ലോക കപ്പിൻ്റെ ഫൈനലിൽ വരെ ടീമിനെ എത്തിച്ചതിൽ ഒന്നാമൻ.

Leave a comment