European Football Foot Ball Top News

ഇറ്റലി ഫൈനലിൽ; നിർണയിച്ചത് പെനാൽറ്റി ഷൂട്ട് ഔട്ട്

July 7, 2021

ഇറ്റലി ഫൈനലിൽ; നിർണയിച്ചത് പെനാൽറ്റി ഷൂട്ട് ഔട്ട്

സ്പെയിനിനെ മറികടന്ന് 2020 യൂറോ കപ്പിന്റെ ഫൈനലിലേക്ക് ഇറ്റലി പ്രവേശനം നേടിയിരിക്കുന്നു. പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ ആണ് ഇറ്റലി ജയിച്ചു കയറുന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഇറ്റലിക്ക് വേണ്ടി ഫെഡറികോ കിയെസ സ്കോറിന് തുടങ്ങിയപ്പോൾ അൽവാറോ മൊറാട്ടയിലൂടെ സ്പെയിൻ സമനില ഗോൾ നേടുകയായിരുന്നു.

പെനാൽറ്റി ഷൂട്ട് ഔട്ടിൽ സ്പെയിനിന്റെ മൊറാട്ടയും ഡാനി ഒല്മോയും ലക്‌ഷ്യം കാണുന്നതിൽ പരാജയപ്പെട്ടു. ഇറ്റലിയുടെ മാനുവൽ ലോകട്ടെല്ലിക്കും ലക്‌ഷ്യം കണ്ടെത്താൻ സാധിച്ചില്ല. പക്ഷെ ബെലോട്ടി, ബെര്ണാടിച്ചി, ബൊണുച്ചി, ജോർജ്ജിഞ്ഞോ എന്നിവർ വല ചലിപ്പിച്ചപ്പോൾ ഇറ്റലി രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഷൂട്ട് ഔട്ട് കീഴടക്കി.

മൈതാനത്തിൽ ഉടനീളം മിന്നി നടന്ന് ആദ്യ ഗോളും നേടിയ ഫെഡറികോ കിയെസ ആണ് കളിയിലെ താരം. ഇന്ന് നടക്കുന്ന ഇംഗ്ലണ്ട് – ഡെൻമാർക്ക്‌ മത്സരത്തിലെ വിജയികളെ ആവും ഇറ്റലി ഫൈനലിൽ നേരിടുക.

#euro2020 #ITALYvsSPAIN

Leave a comment