Cricket-International Epic matches and incidents Top News

മന്ഥാനയുടെ വൈറൽ ക്യാച്ച്

July 4, 2021

author:

മന്ഥാനയുടെ വൈറൽ ക്യാച്ച്

ഇന്ത്യൻ വനിത ടീമിൻ്റെ മിന്നും താരം സ്മൃതി മന്താന നേടിയ തകർപ്പൻ ക്യാച്ചിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ നതാലി സവിറിനെ പുറത്താക്കാൻ ബൗണ്ടറിക്ക് സമീപം മന്ദാന നേടിയ പറക്കും ക്യാച്ച് ആണ് ആരാധകരുടെ കൈയടി നേടിയത്.

ദീപ്തി ശർമ എറിഞ്ഞ 38 അം ഓവറിൻ്റെ മൂന്നാം പന്തിൽ അർത്ഥ സെഞ്ചുറിക്ക് തൊട്ടരികെ ബൗണ്ടറി ലക്ഷ്യമിട്ട പന്താണ് മന്താന പറന്ന് പിടിച്ചത്. മത്സരം ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചിരുന്നു.

Leave a comment