Tennis Top News Wimbledon

വിംബിൾഡൺ ടെന്നിസ് തിങ്കളാഴ്ച മുതൽ

June 26, 2021

author:

വിംബിൾഡൺ ടെന്നിസ് തിങ്കളാഴ്ച മുതൽ

ലണ്ടൻ. കോവിഡ് മൂലം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച പുനരാരംഭിക്കുന്ന വിംബിൾഡൺ ടെന്നിസ് ടൂർണമെൻ്റിൽ നിന്ന് നിലവിലെ വനിതാ ചാമ്പ്യൻ സിമോണ ഹാലേപ് പരുക്ക് മൂലം പിന്മാറി.

ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചും എട്ടാം നമ്പർ താരം റോജർ ഫെഡററുമാണ് പുരുഷ വിഭാഗത്തിലെ സാധ്യതാ താരങ്ങളായി പരിഗണിക്കപ്പെടുന്നത്. 20 ഗ്രാൻഡ് സ്ലാം കിരീടം നേടി റെക്കോഡിന് ഒപ്പമെത്താനാണ് ജോക്കോയുടെ ശ്രേമമെങ്കിൽ 21 കിരീടം സ്വന്താക്കി റെക്കോർഡ് തിരുത്താൻ ആണ് ഫെഡററുടെ വരവ്.

വിംബിൾഡൺ സിംഗിൾസ് വിജയിക്ക് ലഭിക്കുന്നത്17.54 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തിന് ലഭിക്കുന്നത് 9.28 കോടി രൂപയും. വിംബിൾഡൺ ആകെ സമ്മാനത്തുക 3.5 കോടി പൗണ്ട് ഏകദേശം 361 കോടി രൂപ.

Leave a comment

Your email address will not be published. Required fields are marked *