European Football Foot Ball Top News

ഇംഗ്ലണ്ടും ക്രോയേഷ്യയും പ്രീ ക്വാർട്ടറിൽ

June 23, 2021

ഇംഗ്ലണ്ടും ക്രോയേഷ്യയും പ്രീ ക്വാർട്ടറിൽ

ഗ്രൂപ്പ് ഡി യിൽ നിന്ന് ഇംഗ്ലണ്ടും ക്രോയേഷ്യയും പ്രീ ക്വാർട്ടർ ഉറപ്പിച്ചു. അവസാന മത്സരത്തിൽ ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച്, ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് പ്രവേശനം നേടിയത്. 12 ആം മിനുട്ടിൽ റഹീം സ്റ്റെർലിങ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. പോർച്ചുഗൽ, ഫ്രാൻസ്, ജർമ്മനി എന്നിവരിൽ ആരെങ്കിലും ആയിരിക്കും ഇംഗ്ലണ്ടിന്റെ എതിരാളികൾ.

സ്കോട്ലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ക്രോയേഷ്യ യോഗ്യത നേടിയത്. നിക്കോളോ വ്ലാസിക്, ലുക്കാ മോഡ്രിച്, ഇവാൻ പെരിസിച്, എന്നിവർ ക്രോയേഷ്യക്കായി വലചലിപ്പിച്ചപ്പോൾ, മഗ്രിഗോർ സ്കോട്ലൻഡിന്റെ ആശ്വസ ഗോൾ നേടി. നാല് പോയിന്റുമായി ക്രോയേഷ്യ ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്തു. ചെക്ക് റിപ്പബ്ലിക്കിനും 4 പോയിന്റ് ഉണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ അവർ മൂന്നാമതായി പോയി.

#euro2020 #england #croatia

Leave a comment

Your email address will not be published. Required fields are marked *