Cricket Cricket-International Editorial Top News

5 വിക്കറ്റ് നേട്ടം ഷമി അർഹിച്ചിരുന്നു !!

June 22, 2021

author:

5 വിക്കറ്റ് നേട്ടം ഷമി അർഹിച്ചിരുന്നു !!

ഈ ടെസ്റ്റിലുടനീളം ഏറ്റവും കൂടുതൽ അപകടകാരിയായ തോന്നിച്ച ഇന്ത്യൻ ബൗളർ ഷാമിയായിരുന്നു .നിർഭാഗ്യം കൊണ്ട് മൂന്നാം ദിവസം വിക്കറ്റ് ലഭിക്കാതെ പോയ ഷാമി ഇന്ന് പക്ഷെ മികച്ച ഫോമിലായിരുന്നു .റോസ് ടെയ് ലറെ ഗില്ലിന്റെ കയ്യിലെത്തിച്ചു കൊണ്ടാണ് തുടക്കം . ഫീൽഡറുടെ എഫർട്ട് കൂടെ തുല്യ പ്രാധാന്യം നേടിയ ആ വിക്കറ്റിന് ശേഷം മുഹമ്മദ് ഷമി ഷോ ആരംഭിക്കുകയാണ് . ന്യുസിലന്റ് ബാറ്റ്‌സ്മാന്മാർക്കു കളിക്കാതെ രക്ഷയില്ലെന്ന രീതിയിലുള്ള പന്തുകൾ കൂടുന്നു . ഷമിയുടെ ബ്രില്യൻസ് മുഴുവനും പുറത്തു വരുന്നത് വാട് ലിംഗിനെ സെറ്റപ്പ് ചെയ്തു പുറത്താക്കുന്നയിടത്താണ് . ഓഫ് സ്റ്റമ്പിന് പുറത്തൊരു ബാക്ക് ഓഫ് ലെങ്ത് പന്തിൽ ബീറ്റനാകുന്ന വാറ്റ് ലിംഗിന് കിട്ടുന്ന അടുത്ത പന്ത് ഓഫ് ആൻഡ് മിഡിലിൽ പിച്ച് ചെയ്തതിനു ശേഷം ചെറുതായൊന്നു മൂവ് ചെയ്തു സ്റ്റമ്പ് തെറിപ്പിക്കുമ്പോൾ വാറ്റ് ലിംഗ് റോങ് ലൈനിലായിരുന്നു കളിച്ചത് . മനോഹരമായ സ്ട്രെയിറ്റ് സീം പ്രസന്റേഷൻ..ഒരു ബൂമിങ് ഇൻ സ്വിങ്ങറിൽ ഗ്രാൻഡ് ഹോം വീഴുമ്പോൾ ഷോർട്ട് പിച്ച് പന്തുകളുടെ ഒരു ബാരെജ് കൊണ്ട് വില്യംസനെയും ജാമിസനെയും ടെസ്റ്റ് ചെയ്ത ശേഷം ഒരു വെൽ ഡയറക്റ്റഡ് ഷോർട്ട് പിച്ച് പന്തിൽ ജാമിസനെ വീഴ്ത്തുന്നു.

ഷമിക്ക് അർഹിച്ച 5 വിക്കറ്റ് നേട്ടം നഷ്ടമായത് നിർഭാഗ്യകരമായിപ്പോയി. അറ്റ്ലീസ്റ്റ് ഒരു ഫാസ്റ്റ് ബൗളർ ഷോർട്ട് ആണെന്ന് വ്യക്തമായിരുന്നിട്ടും ഇന്ത്യൻ പേസ് ബൗളിംഗ് നിര ന്യുസിലാന്റ് ബൗളിംഗ് നിരയിൽ നിന്നും ഏറെയൊന്നും അകലെയല്ലെന്നു തോന്നിപ്പിച്ചത് ഇഷാന്തിന്റെ മികച്ച പിന്തുണയോടെ ഷമി അഴിച്ചുവിട്ട ആക്രമണത്തിന്റെ ബലത്തിലായിരുന്നു..

മുഹമ്മദ്‌ ഷമി – ടോപ് ക്ലാസ് ബൗളർ..ടോപ് ക്ലാസ് എഫർട്ട്..

Leave a comment