European Football Foot Ball Top News

ഗ്രൂപ്പ് എ – ഇറ്റലിക്കൊപ്പം യോഗ്യത നേടിയത് വെയിൽസ്‌

June 20, 2021

ഗ്രൂപ്പ് എ – ഇറ്റലിക്കൊപ്പം യോഗ്യത നേടിയത് വെയിൽസ്‌

ഗ്രൂപ്പ് എ യിൽ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി വെയിൽസ്‌. ഇറ്റലിയുടെ ഒരു ഗോളിന് പരാജയം നുണഞ്ഞെങ്കിലും ഗോൾ വ്യത്യാസത്തിൽ അടുത്ത റൗണ്ടിലേക്ക് കടക്കുകയാണ്.

വെയിൽസ്‌ 4 പോയിന്റ് നേടിയാണ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചിട്ടും, 4 പോയിന്റ് സ്വന്തമാക്കിയിട്ടും സ്വിറ്റ്സർലൻഡ് ടൂർണമെന്റിൽ നിന്ന് പുറത്തേക്ക്. ഗോൾ വ്യത്യാസത്തിന്റെ കാര്യത്തിൽ വെയിൽസിനേക്കാൾ ഒരു പോയിന്റ് കുറവാണ് അവർക്ക്. ഇറ്റലിയോ അവരോ ഒരു ഗോൾ കൂടുതൽ അടിച്ചിരുന്നെങ്കിൽ സ്വിറ്റ്സർലൻഡ് പ്രീ ക്വാർട്ടറിൽ കടന്നേനെ.

കളിച്ച മൂന്ന് കളികളും നല്ല മാർജിനിൽ തോറ്റ തുർക്കിക്ക്, മറക്കാൻ ആഗ്രഹിക്കുന്ന ടൂർണമെന്റ് ആയി ഇത് മാറി.

 

Leave a comment