Cricket Cricket-International Top News

കോഹ്ലി,രഹാനെ കൂട്ടുകെട്ടില്‍ വിശ്വാസമര്‍പ്പിച്ച് ഇന്ത്യ

June 19, 2021

കോഹ്ലി,രഹാനെ കൂട്ടുകെട്ടില്‍ വിശ്വാസമര്‍പ്പിച്ച് ഇന്ത്യ

സതാംപ്ടണിലെ കനത്ത മഴയെത്തുടർന്ന് ഒന്നാം ദിനം കളി നഷ്ടപ്പെട്ടതിനെ തുടർന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഉദ്ഘാടന പതിപ്പിന്റെ രണ്ടാം ദിനത്തില്‍ വെളിച്ച കുറവ് മൂലം കളി നിര്‍ത്തിയപ്പോള്‍ ആദ്യ ബാറ്റിംഗ് ചെയ്ത  ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ട്ടത്തില്‍ 146 റണസ് എടുത്തു.

ഓപ്പണര്‍മാര്‍ ആയ ശുബ്മാന്‍ ഗില്‍(28) രോഹിത് ശര്‍മ(34) എന്നിവരുടെ വിക്കറ്റുകള്‍ തുടരെ തുടരേ വീഴ്ത്താന്‍ കഴിഞ്ഞ ന്യൂസ്ലാന്‍ഡ് ഇന്ത്യക്കെതിരെ പിടി മുറുക്കി.25 റണസ് ചേര്‍ക്കുന്നതിനിടെ പൂജാരയെയും(8) ഇന്ത്യക്ക്  നഷ്ട്ടം ആയി.88 റണ്‍സ് എടുത്തു കൊണ്ട് മൂന്നു മുന്‍നിര ബാറ്റ്സ്മാന്മാരുടെ വിക്കറ്റ് നഷ്ട്ടപ്പെടുത്തിയ ഇന്ത്യയേ ഒരു മാന്യമായ സ്കോറിലേക്ക് കോഹ്ലിയും(44) രഹാനെയും(29) നയിക്കുകയാണ്.ന്യൂസ്ലാന്‍ഡ് നിരയില്‍ കൈല്‍ ജെയിംസന്‍,ബൌല്‍ട്ട്,വാഗന്ര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീധം നേടി.മത്സരത്തിന്റെ മൂന്നാം ദിനമായ നാളെ ഇരുക്കൂട്ടര്‍ക്കും നിർണ്ണായകമാണ്.

Leave a comment

Your email address will not be published. Required fields are marked *