Editorial European Football Foot Ball Top News

റൊണാൾഡോ, സിദാൻ, റാമോസ്; റയലിൽ ഒരു യുഗം അവസാനിക്കുന്നു

June 17, 2021

റൊണാൾഡോ, സിദാൻ, റാമോസ്; റയലിൽ ഒരു യുഗം അവസാനിക്കുന്നു

കഴിഞ്ഞ ദശകത്തിലെ റയലിന്റെ മുഖങ്ങൾ ഒന്നൊന്നായി ഇല പൊഴിയുന്നത് പോലെ ക്ലബ് വിടുന്നു. റൊണാൾഡോയിൽ തുടങ്ങിയ ആ പ്രക്രിയ ഇപ്പോൾ സെർജിയോ റാമോസ് വരെ എത്തി നിൽക്കുന്നു. ഇതിനിടയിൽ ക്ലബ് വിട്ട് സിനദിൻ സിദാനും, ക്ലബ് വിടുമെന്നുള്ള അറിയുപ്പുമായി മാഴ്‌സെലോയും ആ പ്രക്രിയയിൽ ഭാഗമായി തീർന്നു. ഗാരെത് ബെയ്‌ലിനു മുമ്പ് ഇവരെ എല്ലാം പുറത്താക്കി എന്ന വിമർശനവുമായി പല ആരാധകരും ക്ലബ് പ്രസിഡന്റ് പെറസിനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.

എന്നാൽ പ്രതിഭയുടെ അളവ് കോൽ എന്നും ഉയർത്തുന്ന ഒരു ക്ലബ് ആണ് റയൽ മാഡ്രിഡ്. ആയതിനാൽ പ്രായാധിക്യം ചെന്ന കളിക്കാരുടെ കൊഴിഞ്ഞു പോക്ക് ഒരു സാധാരണ പ്രതിഭാസമായി കണ്ടാൽ മതിയാകും. ഇതിൽ വ്യത്യസ്തമായി എടുത്ത് നിൽക്കുന്നത് സിദാന്റെ കാര്യം മാത്രമാണ്. അദ്ദേഹം ഒരു അവസരം കൂടി അർഹിച്ചിരുന്നു.

ഏതായാലും ഇവർ നാലും ഉയർത്തിയ അളവ് കോൽ എങ്ങനെ ക്ലബ് നിലനിർത്തും എന്നുള്ളതാണ് ഇനി നോക്കി കാണേണ്ടത്. വലിയ ഒരു അഴിച്ചു പണിയുടെ സാധ്യത മുന്നിൽ കാണുന്നു. ഏതായാലും ക്ലബ് പ്രസിഡന്റ് പെറേസ് പോകാതെ ഈ തലമുറ മാറ്റം പൂർത്തിയാകില്ല എന്നുള്ളതും വസ്തുത.

Leave a comment