European Football Foot Ball Top News

റെക്കോഡുകൾ ഭേദിക്കാൻ ബാല്യം ഇനിയും ബാക്കി

June 15, 2021

റെക്കോഡുകൾ ഭേദിക്കാൻ ബാല്യം ഇനിയും ബാക്കി

യൂറോ കപ്പിൽ പോർച്ചുഗലിന് ആദ്യ വിജയം നേടാൻ ആയപ്പോൾ റൊണാൾഡോ ഭേദിച്ചത് രണ്ടു റെക്കോഡുകളാണ്. അഞ്ചു പ്രാവശ്യം യൂറോ കളിച്ച ഏക താരമായി റൊണാൾഡോ മാറി. മാത്രമല്ല യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ [11 എണ്ണം] നേടിയ താരമെന്ന റെക്കോഡും. ഹങ്കറി എന്ന രാജ്യം അകെ 11 ഗോളുകൾ മാത്രമേ യൂറോയിൽ അടിച്ചു കൂട്ടിയിട്ടൊള്ളു എന്നുള്ള വസ്തുത കണക്കിലെടുത്താൽ, നേട്ടത്തിന്റെ വലുപ്പം അറിയാൻ സാധിക്കും.

106 ഗോളുകൾ നേടി എക്കാലത്തെയും മികച്ച അന്താരഷ്ട്ര ഗോൾ വേട്ടക്കാരിൽ രണ്ടാമതാണ് റൊണാൾഡോ. വെറും 4 ഗോളുകൾ കൂടി നേടിയാൽ അലി ദേയിയുടെ 109 അന്താരാഷ്ട്ര ഗോളുകൾ എന്ന റെക്കോഡും അദ്ദേഹം ഭേദിക്കും. അത് ഈ യൂറോയിൽ തന്നെ സംഭവിച്ചാലും അതിശയപ്പെടാനില്ല. അതിശയം അദ്ദേഹം ഈ പ്രായത്തിലും കാഴ്ച്ച വെക്കുന്ന മികവ് മാത്രം.

Leave a comment