European Football Foot Ball Top News

പാ ടോറസ് ആണ് ഇന്നത്തെ താരം

May 27, 2021

പാ ടോറസ് ആണ് ഇന്നത്തെ താരം

വിയ്യാറയൽ തങ്ങളുടെ ചരിത്രത്തിലെ ആദ്യ പ്രധാനപ്പെട്ട ട്രോഫി ഇന്നലെ ഉയർത്തുകയുണ്ടായി. ഈ ചരിത്ര മുഹൂർത്തത്തിൽ, ടീമിനൊപ്പം അവരുടെ ഡിഫൻഡർ പാ ടോറസും ഈ ചരിതത്തിലെ ഒരു പ്രധാനപ്പെട്ട എട് ആയി മാറുകയാണ്.

വെറും 50000 നിവാസികൾ മാത്രമുള്ള ഒരു ചെറു സ്പാനിഷ് പട്ടണമാണ് വിയ്യാറയൽ. ആ സിറ്റിയിൽ വളർന്നു ഈ ക്ലബ്ബിന്റെ യൂത്ത് അക്കാദമയിൽ കൂടി വളർന്ന താരമാണ് ടോറസ്. മഞ്ഞ ജേഴ്സിയിൽ 21 ആമത്തെ വയസ്സിൽ [2017] ലാ ലീഗയിൽ അരങ്ങേറ്റം. ചുരുങ്ങിയ കാലം കൊണ്ട് നല്ല ഒരു ബോളറായ ഡിഫൻഡർ എന്ന ഖ്യാതി. അടുത്തിടെ യൂറോ കപ്പിനുള്ള സ്പാനിഷ് ടീമിലേക്കും വിളി വന്നിരുന്നു. ഇന്നലെ 24 ആം വയസ്സിൽ നാട്ടുകാരുടെ മുമ്പിൽ അസാധ്യ പ്രകടനത്തിനൊടുവിൽ യൂറോപ്പ കപ്പും ഉയർത്തി. 60 മില്യൺ യൂറോ റിലീസ് ക്ലോസ് ഉള്ള താരത്തിനെ എത്ര നാൾ വിയ്യാറയലിന് പിടിച്ചു നിറുത്താൻ സാധിക്കും എന്ന് കണ്ടറിയണം.

Leave a comment