European Football Foot Ball Top News

ഇബ്രാഹിമ കൊണാട്ടെ ലിവർപൂളിന്റെ ആദ്യ സൈനിങ്‌ ആകും

May 25, 2021

ഇബ്രാഹിമ കൊണാട്ടെ ലിവർപൂളിന്റെ ആദ്യ സൈനിങ്‌ ആകും

അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ യോർഗെൻ ക്ളോപ്പ് തുടങ്ങി കഴിഞ്ഞിരിക്കുന്നു. വലിയ പരിക്കുകൾ കാരണം സീസൺ മുഴുവൻ നഷ്ടമായ വാൻ ഡൈക്കിനെയോ മാറ്റിപ്പിനെയോ ആശ്രയിക്കുന്നതിലെ ബുദ്ധിമുട്ട് കാരണം, ആദ്യമേ തന്നെ ഒരു പുതിയ ഡിഫെൻഡറെ ടീമിൽ എത്തിക്കാനാണ് പദ്ധതി.

ആർ.ബി. ലെയ്‌പ്‌സിഗിന്റെ ഫ്രഞ്ച് താരം ഇബ്രാഹിമാ കൊണാട്ടെ ഉടൻ തന്നെ ലിവർപൂളിൽ ചേരും. താരത്തിന്റെ ശമ്പളത്തിന്റെ കാര്യങ്ങൾ എല്ലാം തന്നെ ധാരണ ആയി കഴിഞ്ഞിരിക്കുന്നു. 2026 വരെ ഉള്ള കരാർ ആണ് ലിവർപൂൾ മുന്നോട്ട് വെച്ചത്. താരത്തിന്റെ റിലീസ് ക്ലോസ് ആയ 35 മില്യൺ യൂറോ കൊടുക്കാൻ ലിവർപൂൾ തയ്യാറായി. താരത്തിനും ലിവര്പൂളിലേക്ക് ചേക്കേറാനാണ് താല്പര്യം. വരും ദിവസങ്ങളിൽ അദ്ദേഹത്തിന്റെ സൈനിങ്‌ ലിവർപൂൾ പരസ്യമാക്കിയേക്കും.

എന്നാൽ ഇതോടെ തുർക്കിഷ് താരം ഒസാൻ കബാക്കിന്റെ കാര്യം പരുങ്ങലിൽ ആകും. ഇപ്പോൾ ലോണിൽ നിൽക്കുന്ന താരത്തിന്റെ കരാർ സ്ഥിരമാക്കൻ ക്ളോപ്പിന് താല്പര്യം ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

Leave a comment