European Football Foot Ball Top News

ഇത് ബെൻസീമയുടെ ഏറ്റവും മികച്ച സീസണോ?

May 23, 2021

ഇത് ബെൻസീമയുടെ ഏറ്റവും മികച്ച സീസണോ?

34 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ, 9 അസിസ്റ്റുകൾ. ഒരു ശരാശരി സ്‌ട്രൈക്കറുടെ നേട്ടമായിട്ട് വേണമെങ്കിൽ ഇതിനെ വിലയിരുത്താം. എന്നാൽ ഒരു ടീം അവരുടെ പ്രതാപത്തിന്റെ നിഴൽ മാത്രമായി ഒതുങ്ങിയ സീസണിൽ ഇതിന്റെ വലുപ്പം വളരെ വലുതാണ്. ടീമിലെ അറ്റാക്കിങ് വിങ്ങേർസ് എല്ലാവരും കൂടി നേടിയത് ആകെ 12 ഗോളുകളാണെന്ന് വസ്തുത മറക്കാനും പാടില്ല. അവസാന മത്സരത്തിലും ടീമിനെ വിജയത്തിൽ എത്തിച്ചതിൽ കരിം ബെൻസീമ എന്ന ഈ 33 കാരന്റെ പങ്കു വളരെ വലുതാണ്. ഈ പ്രായത്തിലും താരനിബിഢമായ ഫ്രാൻസ് അന്താരാഷ്ട്ര ടീമിലേക്കുള്ള തിരിച്ചു വിളി വെറുതെ നേടിയെടുത്തതല്ല എന്ന് കാലം സാക്ഷ്യപ്പെടുത്തും.

Leave a comment