European Football Foot Ball Top News

അത്ലറ്റികോ സ്പാനിഷ് ചാമ്പ്യന്മാർ

May 22, 2021

അത്ലറ്റികോ സ്പാനിഷ് ചാമ്പ്യന്മാർ

ഏഞ്ചൽ കൊറേയയുടെയും ലൂയിസ് സുവാരസിന്റെയും ഗോളിന്റെ പിൻബലത്തിൽ റയൽ വല്ലലോയ്ഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി അത്ലറ്റികോ മാഡ്രിഡ് ലാ ലീഗ കിരീടം ചൂടി. 2013/14 സീസണ് ശേഷം സിമയോണിയുടെ കീഴിൽ ഇപ്പോളാണ് അവർക്ക് വീണ്ടും ലീഗ് ചാമ്പ്യന്മാർ ആകാൻ സാധിച്ചത്. 2014 ലിലും സിമയോണി ആയിരുന്നു അത്ലറ്റികോ മാനേജർ. അത്ലറ്റികോയുടെ 11)മത്തെ ലീഗ് കിരീടമാണ് ഇത്.

38 മത്സരങ്ങളിൽ നിന്ന് 86 പോയിന്റ് കരസ്ഥമാക്കിയാണ് സിമയോണിയും കൂട്ടരും ലീഗ് ഉയർത്തുന്നത്. രണ്ടാമത് വന്ന റയൽ മാഡ്രിഡിന് സ്വന്തമാക്കാനായത് 84 പോയിന്റ് മാത്രം. അവസാന മത്സരത്തിൽ റയൽ മാഡ്രിഡ് വിയ്യാറയലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിയെങ്കിലും അത്ലറ്റികോയുടെ വിജയം സിദാനും കൂട്ടാളികൾക്കും ലീഗ് നഷ്ടമാകുന്നതിന് കാരണമായി. 79 പോയിന്റുമായി ബാഴ്സലോണ മൂന്നാമതും ഫിനിഷ് ചെയ്തു.

Leave a comment