Cricket Cricket-International Top News

തന്നെ തളര്‍ത്തിയ ബാറ്റ്സ്മാന്‍ കോഹ്ലിയോ രോഹിതോ അല്ല – അമീര്‍

May 22, 2021

തന്നെ തളര്‍ത്തിയ ബാറ്റ്സ്മാന്‍ കോഹ്ലിയോ രോഹിതോ അല്ല – അമീര്‍

ക്രിക്വിക്കിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെ അമീർ കോഹ്‌ലിയെ പ്രശംസിക്കുകയും സമ്മർദ്ദ സാഹചര്യങ്ങളിൽ മുന്നേറാന്‍ ഉള്ള അദ്ദേഹത്തിന്‍റെ കഴിവിനെ  പ്രശംസിക്കുകയും ചെയ്തു.കോഹ്‌ലിക്കെതിരായ ബോളിംഗിനെ അപേക്ഷിച്ച് രോഹിത് ശർമയ്ക്ക് പന്തെറിയുന്നത് എളുപ്പമാണെന്ന് പാകിസ്ഥാൻ പേസർ പറഞ്ഞു. എന്നിരുന്നാലും, താൻ എറിഞ്ഞ ഏറ്റവും പ്രയാസമേറിയ ബാറ്റ്സ്മാനായി അമീർ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിനെ തിരഞ്ഞെടുത്തു.

ഈ കാലഘട്ടത്തിൽ പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റ്സ്മാനാണ് സ്റ്റീവ് സ്മിത്ത്, കാരണം അദ്ദേഹത്തിന്റെ സാങ്കേതികത വളരെ വ്യത്യസ്തമാണ്.അദ്ദേഹത്തിന്റെ നിര്‍ത്തം ആണ് പന്തെറിയുന്നത് ബുദ്ധിമുട്ടാക്കുന്നത്.സ്റ്റംബിനു പുറത്തെ പന്ത് ലീവ് ചെയ്യുന്നതിലും അദ്ദേഹം അഗ്രകണ്യന്‍  ആണ്.”അമീര്‍ വെളിപെടുത്തി.കോഹ്‌ലി രാജാവെന്ന് അറിയപ്പെടുന്നതെന്ന്  അദ്ദേഹം  എല്ലാ ഫോർമാറ്റുകളിലും തെളിയിച്ചിട്ടുണ്ട്. സമ്മർദ്ദ സാഹചര്യങ്ങളിൽ ആക്രമിക്കാന്‍  അദ്ദേഹം ഇഷ്ടപ്പെടുന്നു, അദ്ദേഹത്തോട് പന്തെറിയുന്നത് ഞാൻ ഇഷ്ടപ്പെടുന്നു, ”അമീർ കൂട്ടിച്ചേർത്തു.

 

Leave a comment

Your email address will not be published. Required fields are marked *