Cricket Cricket-International Top News

ഷമ്മി സിൽവ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടു

May 21, 2021

ഷമ്മി സിൽവ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടു

2021 മുതൽ 2023 വരെയുള്ള കാലയളവിൽ ഷമ്മി സിൽവയെ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുത്തതായി ശ്രീലങ്ക ക്രിക്കറ്റ് (എസ്‌എൽ‌സി) വ്യാഴാഴ്ച അറിയിച്ചു. ശ്രീലങ്ക ക്രിക്കറ്റ് തിരഞ്ഞെടുപ്പ് സമിതിയാണ് തീരുമാനം പ്രഖ്യാപിച്ചത്. സിൽവ ശ്രീലങ്ക ക്രിക്കറ്റ് പ്രസിഡന്റായി രണ്ടാം തവണയാണ്  അധികാരമേല്ക്കുന്നത്‌.

കളിയുടെ വികസനത്തിനായി എന്റെ മുൻ ഭരണകൂടം നടത്തിയ മികച്ച സേവനം ഞങ്ങളുടെ പങ്കാളികൾ മനസ്സിലാക്കിയിട്ടുണ്ട് എന്നതിന് തെളിവ് ആണ് ഈ വിജയം.””അദ്ദേഹം പറഞ്ഞു. അതേസമയം, മെയ് 16 ന് ശ്രീലങ്ക പുരുഷ ടീം ധാക്കയിലെത്തി, തുടർന്ന് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി മൂന്ന് ദിവസത്തെ ക്വറന്‍റ്റയിന്‍ പൂര്‍ത്തിയാക്കി.മെയ് 28 ന് ഏകദിന പരമ്പര അവസാനിച്ച ശേഷം അടുത്ത ദിവസം ശ്രീലങ്കൻ ടീം പുറപ്പെടും.

 

 

Leave a comment