Cricket cricket worldcup Cricket-International Top News

ഐസിസി ടെസ്റ്റ് പ്ലെയർ റാങ്കിംഗ്: രവിചന്ദ്രൻ അശ്വിൻ രണ്ടാം സ്ഥാനത്ത് തുടരുന്നു, ഹസൻ അലി, ഷഹീൻ അഫ്രീദി കരിയർ ബെസ്റ്റ് പെര്‍ഫോമന്‍സ് കഴ്ച്ചവച്ചു

May 13, 2021

ഐസിസി ടെസ്റ്റ് പ്ലെയർ റാങ്കിംഗ്: രവിചന്ദ്രൻ അശ്വിൻ രണ്ടാം സ്ഥാനത്ത് തുടരുന്നു, ഹസൻ അലി, ഷഹീൻ അഫ്രീദി കരിയർ ബെസ്റ്റ് പെര്‍ഫോമന്‍സ് കഴ്ച്ചവച്ചു

പാകിസ്താൻ ബോളർമാരായ ഹസൻ അലി, നൌമാൻ അലി, ഷഹീൻ അഫ്രീദി എന്നിവർ ഐസിസി പുരുഷ ടെസ്റ്റ് പ്ലെയർ റാങ്കിംഗിൽ കരിയറിലെ ഏറ്റവും മികച്ച സ്ഥാനങ്ങൾ നേടി. ടെസ്റ്റ് ഫോർമാറ്റിൽ ഐസിസിയുടെ മികച്ച പത്ത് റാങ്കിംഗിൽ ഇടം നേടിയ ഏക ഇന്ത്യൻ ബോളർ രവിചന്ദ്രൻ അശ്വിൻ ആണ്.അദ്ദേഹം രണ്ടാം സ്ഥാനത്ത് തുടരുന്നു.

ജസ്പ്രീത് ബുംറ പതിനൊന്നാം സ്ഥാനത്ത് തുടരുന്നു.ഹരാരെയിൽ നടന്ന സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാൻ ഇന്നിംഗ്സും 147 റൺസും നേടി കൊണ്ട്  2-0ന് പരമ്പര ജയം നേടിയത് ആണ് പാകിസ്ഥാന്‍ താരങ്ങളുടെ റേറ്റിങ്ങിലെ മാറ്റത്തിന് കാരണം.ഹസൻ ആറ് സ്ഥാനങ്ങളിലേക്ക് 14-ാം സ്ഥാനത്തേക്കും ഷഹീൻ ഒമ്പത് സ്ഥാനങ്ങളിൽ നിന്ന് 22-ാം സ്ഥാനത്തേക്കും നൌ മാൻ 54-ാം സ്ഥാനത്ത് നിന്ന് 46-ാം സ്ഥാനത്തേക്കും ആണ് മാറിയത്.ഓസ്ട്രേലിയന്‍ താരമായ പാറ്റ് കുമിന്‍സ് ആണ് ഒന്നാം നമ്പര്‍  ടെസ്റ്റ്‌  ICC ബോളര്‍.

 

Leave a comment

Your email address will not be published. Required fields are marked *