Cricket Cricket-International Top News

ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റാനുള്ള പാഠങ്ങള്‍ രാഹുല്‍ ദ്രാവിഡ്‌ നേടിയത് ഒസ്ട്ട്രേലിയയില്‍ നിന്ന് എന്ന് ഗ്രെഗ് ചാപ്പല്‍

May 13, 2021

ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റാനുള്ള പാഠങ്ങള്‍ രാഹുല്‍ ദ്രാവിഡ്‌ നേടിയത് ഒസ്ട്ട്രേലിയയില്‍ നിന്ന് എന്ന് ഗ്രെഗ് ചാപ്പല്‍

ഇന്ത്യയുടെ ക്രിക്കറ്റിലെ  ആഭ്യന്തര ഘടന ഇങ്ങനെ വളരാന്‍ പ്രധാന കാരണം രാഹുല്‍ ദ്രാവിഡ് ആണ് എന്നും അദ്ദേഹം ക്രിക്കറ്റ്‌ ഓസ്ട്രേലിയയില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ ആണ് ഇന്ത്യയില്‍ പയറ്റുന്നത് എന്നും മുന്‍ ഇന്ത്യന്‍ കോച്ച് ആയ ഗ്രെഗ് ചാപ്പല്‍ വെളിപ്പെടുത്തി.ഇന്ത്യയില്‍ കൂടുതല്‍ ജനസംഘ്യ ഉള്ളതും ക്രിക്കറ്റിലെ  രാജ്യത്തിന്‍റെ അടിത്തറ വികസിപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു കാലത്ത് പ്രതിഭകളെ തിരിച്ചറിയുന്നത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ മുന്നില്‍ ആയിരുന്നു എന്നും എന്നാല്‍ ആ കാര്യത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും  ഓസ്ട്രേലിയയേ മറികടന്നു എന്നും ചാപ്പല്‍ വെളിപ്പെടുത്തി.ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഇന്ത്യ യുവ താരങ്ങളെ ഇറക്കിയപ്പോള്‍ എല്ലാവരും അവരെ  വില കുറച്ച് കണ്ടു എന്നും എന്നാല്‍ ഇത്പോലെയുള്ള യുവതാരങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍   പ്ലാറ്റ്ഫോമില്‍ കളിക്കാനുള്ള ആത്മവിശ്വാസം ലഭിക്കുന്നു എന്നും ചാപ്പല്‍ പറഞ്ഞു.

 

Leave a comment